വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഹെ​ല്‍​പ്പ് ഡെ​സ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

10:33 PM Apr 11, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സം​സ്ഥാ​നം ഏ​ർ​പ്പെ​ടു​ത്തി​യ ഹെ​ൽ​പ്ഡ​സ്ക് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. യു​എ​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും ഹെ​ല്‍​പ്പ് ഡെ​സ്ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഖ​ത്ത​ര്‍, ഒ​മാ​ന്‍, സൗ​ദി അ​റേ​ബ്യ, ബ​ഹ്റൈ​ന്‍, കു​വൈ​റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും യു​കെ, ഇ​ന്തോ​നീ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, മൊ​സാ​മ്പി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും നോ​ര്‍​ക്ക ഹെ​ല്‍​പ്പ് ഡെ​സ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും പ​രി​ഹാ​രം കാ​ണു​ക​യു​മാ​ണ് ഈ ​ഹെ​ല്‍​പ്പ് ഡെ​സ്ക്ക് കൊ​ണ്ട് പ്ര​ധാ​ന​മാ​യും ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യു​എ​ഇ​യി​ല്‍ അ​സു​ഖ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

കെ​എം​സി​സി, ഇ​ന്‍​കാ​സ്, കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍, ഓ​ര്‍​മ, മാ​സ്, ശ​ക്തി തു​ട​ങ്ങി​യ നി​ര​വ​ധി സം​ഘ​ട​ന​ക​ളും പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ഒ​രു​മ​യോ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്- മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.