തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ആളുകള്‍ സഞ്ചരിക്കുന്നു എന്ന വിവരങ്ങള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ആംബുലന്‍സില്‍ അനധികൃതമായി യാത്ര ചെയ്തവരെ കോഴിക്കോട്ട് വച്ച് പിടികൂടിയിരുന്നു. ആംബുലന്‍സും പിടിച്ചെടുത്തു. ഇതിനു പുറമേ, സംസ്ഥാന അതിര്‍ത്തി കടന്ന് ആളുകള്‍ റെയില്‍ വഴി നടന്നും റെയി ല്പാളത്തിലൂടെ ബൈക്കോടിച്ചും കേരളത്തിലേക്ക് വരുന്നു എന്നും വിവരമുണ്ട്.
ഇത്തരത്തിലുള്ള തെറ്റായ രീതികള്‍ അംഗീകരിക്കാനാകില്ല. ഇത് കണ്ടെത്തി തടയാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ ലംഘിച്ച് നിയമവിരുദ്ധ മാർഗങ്ങളിലൂടെ സഞ്ചരിക്കരുതെന്ന് സർക്കാർ
01:15 AM Apr 12, 2020 | Deepika.com