കോ​വി​ഡി​നി​ടെ മ​റ്റ് രോ​ഗ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​തെ പോ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

08:58 PM Apr 11, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ശ്ര​ദ്ധ കോ​വി​ഡ് ബാ​ധ​യി​ൽ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ൾ ചി​ല ത​രം പ​നി​ക​ള്‍ അ​ങ്ങി​ങ്ങ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് കാ​ണാ​തെ പോ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ശ്ര​ദ്ധി​ക്കാ​തെ പോ​ക​രു​ത്.

സം​വി​ധാ​ന​മാ​കെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ള്‍ മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​താ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പോ​ലെ ത​ന്നെ  മ​റ്റു രോ​ഗ​ങ്ങ​ള്‍ ബാ​ധി​ക്കു​ന്ന​വ​രും ത​ല്‍​ക്കാ​ലം ഇ​ത് മാ​റ്റി​വെ​ച്ചു​ക​ള​യാം എ​ന്നു ചി​ന്തി​ക്കേ​ണ്ട​തി​ല്ല. ചി​കി​ത്സി​ച്ചു മാ​റ്റേ​ണ്ട​താ​ണ്- പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.