ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: ക​ണ്ണൂ​ർ ഡി​എ​ഫ്ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

08:41 PM Apr 11, 2020 | Deepika.com
ക​ണ്ണൂ​ർ: ലോ​ക്ക്ഡൗ​ൺ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് യാ​ത്ര ന​ട​ത്തി​യ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. ഡി​എ​ഫ്ഒ കെ. ​ശ്രീ​നി​വാ​സി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​. യാ​ത്ര സം​ബ​ന്ധി​ച്ച്‌ വ​നംമ​ന്ത്രി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ന്‍​ഷ​ൻ.

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് സ്വ​ദേ​ശ​മാ​യ തെ​ല​ങ്കാ​ന​യി​ലേ​ക്കാ​ണ് ഡി​എ​ഫ്ഒ യാ​ത്ര ന​ട​ത്തി​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. വ​യ​നാ​ട് അ​തി​ര്‍​ത്തി വ​ഴി​യാ​ണ് ഡി​എ​ഫ്‌​ഒ​യും കു​ടും​ബ​വും കേ​ര​ളം വി​ട്ട​ത്.