കോ​വി​ഡ്: പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ഛത്തീ​സ്ഗ​ഡും

08:35 PM Apr 11, 2020 | Deepika.com
റാ​യ്പു​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​രും. വീ​ടി​നു പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു.

നേ​ര​ത്തെ, ഒ​ഡീ​ഷ​യി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലാ​യി മാ​സ്ക് ധ​രി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് കേ​ര​ള​വും നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.