അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് ആ​ക്ര​മ​ണം; തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

08:45 PM Apr 10, 2020 | Deepika.com
ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണം. ജ​മ്മു​കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് സൈ​ന്യം ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ‌‌

വെ​ള്ളി​യാ​ഴ്ച ഉ​റി, കേ​ര​ൻ സെ​ക്ട​റു​ക​ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഉ​ച്ച​യോ​ടെ പാ​ക് സൈ​ന്യം ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഷെ​ൽ ആ​ക്ര​മ​ണ​വും ന​ട​ന്നു.

ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. പാ​ക്കി​സ്ഥാ​ന്‍റെ ഭീ​ക​ര​ക്യാ​മ്പു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സൈ​ന്യം പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​ഭാ​ഗ​ത്തും ആ​ള​പാ​യ​മു​ണ്ടാ​യോ എ​ന്ന് വ്യ​ക്ത​മ​ല്ല.