ഇൻഡോർ: മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. ധർ ജില്ലയിലെ മുൻ ഡിസ്ട്രിക്ട് ആയുഷ് ഓഫീസറായിരുന്ന ഓംപ്രകാശ് ചൗഹാനാണു മരിച്ചത്.
ഇദ്ദേഹത്തിന് വിദേശയാത്രാബന്ധമില്ല എന്നതാണ് അധികൃതരെ കുഴപ്പിക്കുന്നത്. ഇൻഡോറിലെ ബ്രഹ്മദേവ് കോളനിയിൽ താമസിച്ചിരുന്ന ഡോക്ടറെ കഴിഞ്ഞയാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതോടെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ ദിവസം മറ്റൊരു ഡോക്ടർക്കും സംസ്ഥാനത്ത് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നെങ്കിലും അധികൃതർ പിന്നീട് നിഷേധിച്ചു. കോവിഡ് ബാധിച്ച് 27 പേരാണ് ഇതുവരെ മധ്യപ്രദേശിൽ മരിച്ചിരിക്കുന്നത്.
മധ്യപ്രദേശിൽ വിദേശയാത്രാബന്ധമില്ലാത്ത ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
07:59 PM Apr 10, 2020 | Deepika.com