പത്തനംതിട്ട: വെണ്ണിക്കുളത്ത് അന്യസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ബൽബീർ മാൻഗർ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ഇയാൾക്കൊപ്പം താമസിച്ച മറ്റ് തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
അന്യസംസ്ഥാന തൊഴിലാളി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
01:50 PM Apr 10, 2020 | Deepika.com