എന്നാൽ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും പ്രതികൂലഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയാറാണെന്നും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.
സർക്കാർ തിരിച്ചെത്താനുള്ള സർക്കാർ ഉത്തരവ് സഹിതമാണ് കണ്ണന്റെ ട്വീറ്റ്. കോവിഡ്-19നെതിരായ പോരാട്ടത്തിൽ സർക്കാരിന് വേണ്ടി താൻ സേവനം ചെയ്യും. എന്നാൽ അതൊരു സാധാരണ പൗരനെന്ന നിലയിൽ മാത്രമാകും, ഐഎഎസ് ഉദ്യോഗസ്ഥനായിട്ടല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ രാജി സമർപ്പിച്ചയാളാണ് കണ്ണൻ ഗോപിനാഥൻ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ രാജി സമർപ്പിച്ചത്. സർവീസിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രാജിവെച്ചത്. എന്നാൽ കേന്ദ്രസർക്കാർ കണ്ണന്റെ രാജി സ്വീകരിച്ചിരുന്നില്ല.