ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 834 ആ​യി

01:38 AM Apr 10, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ്-19 വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച 96 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 834 ആ​യി. സം​സ്ഥാ​ന​ത്ത് 27 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം വി​ല്ലു​പു​രം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് കാ​ണാ​താ​യ കോ​വി​ഡ് രോ​ഗി​യെ ര​ണ്ട് ദി​വ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച 84പേ​ർ​ക്ക് നി​സാ​മു​ദ്ദീ​നി​ൽ നി​ന്ന് വ​ന്ന​വ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഒ​രു ഡോ​ക്ട​ർ​ക്കും വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ടെ​ക്നി​ക്ക​ല്‍ ജീ​വ​ന​കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തൂ​ത്തു​ക്കു​ടി​യി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചു. രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ന്നൈ​യി​ലെ 67 സ്ഥ​ല​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി.