മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വൈറസ് മൂലം ഇന്നു മാത്രം 25 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 97 ആയി.
മഹാരാഷ്ട്രയിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് ഇന്നത്തേത്. 229 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,346 ആയി.
മുംബൈ നഗരമേഖലയില്‍ രോഗബാധിതരുടെ എണ്ണം ആയിരം പിന്നിട്ടു. മുംബൈയിൽ 21 കോവിഡ് ഹോട്ട് സ്പോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ഇന്ന് 25 കോവിഡ് മരണം; സ്ഥിതി ഗുരുതരം
10:20 PM Apr 09, 2020 | Deepika.com