പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും; കേ​ര​ള​ത്തോ​ട് ഗ​ൾ​ഫ് അം​ബാ​സ​ഡ​ർ​മാ​ർ

08:47 PM Apr 09, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്ന് യു​എ​ഇ​യി​ലെ​യും കു​വൈ​റ്റി​ലെ​യും അം​ബാ​സ​ഡ​ർ​മാ​ർ കേ​ര​ള സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി നോ​ർ​ക്ക അ​യ​ച്ച ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്കൂ​ൾ ഫീ​സി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി യു​എ​ഇ എം​ബ​സി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​സ്പോ​ർ​ട്ടു​ക​ൾ എം​ബ​സി പു​തു​ക്കി ന​ൽ​കു​ന്നു​ണ്ട്. മേ​യ് 31 വ​രെ​യോ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു​വ​രെ​യോ വീ​സ കാ​ലാ​വ​ധി പി​ഴ​യൊ​ന്നു​മി​ല്ലാ​തെ നീ​ട്ടി​ക്കൊ​ടു​ക്കു​മെ​ന്ന് യു​എ​ഇ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കു​വൈ​റ്റ് അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു.