ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ക്രി​ക്ക​റ്റ് ക​ളി​ച്ച​തു പോ​ലീ​സി​ൽ അ​റി​യി​ച്ചു; ന​ഴ്സി​നു ഭീ​ഷ​ണി

07:41 PM Apr 09, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ വി​ല​ക്കു​ക​ൾ അ​വ​ഗ​ണി​ച്ച് ക്രി​ക്ക​റ്റ് ക​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച ന​ഴ്സി​നു വ​ധ​ഭീ​ഷ​ണി. കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ൽ ത​ന്പു​രാ​ൻ വ​ള​പ്പി​ലെ മ​നീ​ഷ​യ്ക്കു നേ​രെ​യാ​ണു ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് മ​ൻ​സൂ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ മ​നീ​ഷ​യു​ടെ വീ​ടി​ന​ടു​ത്ത് ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ക്രി​ക്ക​റ്റ് ക​ളി​ച്ചി​രു​ന്നു. ഇ​ത് ശ​രി​യ​ല്ലെ​ന്നും പി​രി​ഞ്ഞു പോ​ക​ണ​മെ​ന്നും മ​നീ​ഷ യു​വാ​ക്ക​ളോ​ടു പ​റ​ഞ്ഞു. ഇ​ത​വ​ഗ​ണി​ച്ച് യു​വാ​ക്ക​ൾ ക​ളി തു​ട​ർ​ന്ന​തോ​ടെ യു​വ​തി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​നെ ക​ണ്ട് യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നു​ശേ​ഷം ഒ​രു സം​ഘം യു​വാ​ക്ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വീ​ട്ടി​ലെ​ത്തി മ​നീ​ഷ​യെ​യും അ​ച്ഛ​നെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സ്കൂ​ട്ട​ർ ക​ട​ലി​ൽ എ​റി​യു​മെ​ന്ന് പ​റ​ഞ്ഞെ​ന്നു​മാ​ണ് മ​നീ​ഷ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബേ​ക്ക​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ഏ​ഴ് പേ​ർ​ക്കെ​തി​രേ​യാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.