ഗാ​സി​യാ​ബാ​ദി​ൽ​നി​ന്ന് 10 ഇ​ന്തോ​നേ​ഷ്യ​ക്കാ​രെ പി​ടി​കൂ​ടി; വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു

02:24 PM Apr 05, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ​നി​ന്ന് 10 ഇ​ന്തോ​നേ​ഷ്യ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്ര​സ​യി​ൽ ഒ​ളി​ച്ച് താ​മ​സി​ച്ച​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ​യെ​ല്ലാ​വ​രേ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി നി​സാ​മു​ദീ​നി​ലെ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു ത്ത​വ​രാ​ണി​വ​രെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ലം​ഘി​ച്ചാ​ണ് ഇ​വ​ർ ഒ​ളി​ച്ചു താ​മ​സി​ച്ച​ത്.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു​മൂ​ലം രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദേ​ശി​ക​ൾ ഡ​ൽ​ഹി​യി​ലെ ത​ബ്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ, മ്യാ​ൻ​മ​ർ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, കി​ർ​ഗി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് നി​സാ​മു​ദീ​നി​ലെ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​ർ ഹ​സ്ര​ത് നി​സാ​മു​ദീ​നി​ലെ ബം​ഗ്ലേ​വാ​ലി മോ​സ്കി​ൽ ത​ങ്ങു​ക​യും ചെ​യ്തു. പി​ന്നീ​ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് മാ​ർ​ച്ച് 21ന് 1746 ​പേ​രാ​ണ് ഹ​സ്ര​ത് നി​സാ​മു​ദീ​ൻ മ​ർ​ക്ക​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 216 പേ​ർ വി​ദേ​ശി​ക​ളും 1530 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രു​മാ​യി​രു​ന്നു.