മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 26 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 661 ആയി.
പുതുതായി ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ പൂനയിൽനിന്നുംവന്ന 17 പേരിലാണ് പോസ്റ്റീവ് ഫലം കണ്ടെത്തിയത്. മൂന്നു പേർ അഹമ്മദ്നഗറിൽനിന്നും രണ്ടു പേർ ഔറംഗബാദിൽനിന്നും എത്തിയവരാണ്. മുംബൈയിലെ കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. സംസ്ഥാനത്ത് 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം വർധിക്കുന്നു; ഇന്ന് 26 പേർക്ക് രോഗം സ്ഥിരീകരിച്ചു
01:43 PM Apr 05, 2020 | Deepika.com