ന്യൂഡൽഹി: കോവിഡ്-19 സംശയിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൽനിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. എയിംസിലെ ട്രൂമ സെന്ററിൽ ചികിത്സയിലായിരുന്ന 37 വയസുകാരനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
എയിംസിലെ ജയപ്രകാശ് നാരായണൻ അപക്സ് ട്രൂമ സെന്ററിലാണ് യുവാവ് ചികിത്സയിലുണ്ടായിരുന്നത്. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. താഴെയുണ്ടായിരുന്ന താൽക്കാലിക ഷെഡിന്റെ തകരമേൽക്കൂരയ്ക്കു മുകളിലാണ് വീണത്. വീഴ്ചയിൽ ഇയാളുടെ കാൽ ഒടിഞ്ഞതൊഴിച്ചാൽ കാര്യമായ പരിക്ക് ഉണ്ടായില്ല. മാർച്ച് 31 ന് ആണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊറോണ പേടി; യുവാവ് ആശുപത്രികെട്ടിടത്തിൽനിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു
01:01 PM Apr 05, 2020 | Deepika.com