വയനാട്: മേപ്പാടിയിൽ കുളത്തിൽവീണ ആനകളെ രക്ഷിച്ചു. ഞായറാഴ്ച രാവിലെ 11 ഓടെ നാട്ടുകാരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി ആനകളെ കുളത്തിൽനിന്നും കയറ്റിവിട്ടു. ജെസിബി ഉപയോഗിച്ച് കുളത്തിന്റെ ഒരുഭാഗം ഇടിച്ച് നിരപ്പാക്കിയാണ് ആനകൾക്ക് കയറിപ്പോകാനുള്ള വഴിയൊരുക്കിയത്. ഈ ഭാഗത്തുകൂടി ആനകൾ കയറിപ്പോകുകയായിരുന്നു.
മേപ്പാടി കപ്പം കൊല്ലിയിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിലെ കുളത്തിലാണ് ഇന്ന് പുലർച്ചെ ഒരു കൊമ്പനെയും പിടിയാനയെയും കണ്ടെത്തിയത്. ആദ്യം ഒരു ആന കുളത്തിൽ വീണു. ഇതിനെ പിടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ ആനയും കുളത്തിൽ വീഴുകയായിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് മേപ്പാടി റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു.
കരിയുടെ കാതൽ കുളത്തിൽ; "കമിതാക്കളെ' വനംവകുപ്പ് കയറ്റിവിട്ടു
12:45 PM Apr 05, 2020 | Deepika.com