ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 472 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,374 ആയി. രാജ്യത്ത് 86 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
1043 കോവിഡ് കേസുകളും ഡൽഹി നിസാമുദീൻ മർക്കസിൽ നടന്ന തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ ഒരു ശതമാനം രോഗികൾ മാത്രമേ ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നവരുള്ളൂ.
തബ്ലീഗ് ജമാഅത്ത് പരിപാടിയിൽ പങ്കെടുത്തവരും ഇവരുമായി സന്പർക്കം പുലർത്തിയവരുമായി വിവിധ സംസ്ഥാനങ്ങളിൽ 22,000 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 24 മണിക്കൂറിനിടെ 472 കോവിഡ് കേസുകൾ കൂടി
12:20 PM Apr 05, 2020 | Deepika.com