ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുദിനം അതിദ്രുതം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13 പേർ മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. ഇന്ന് 525 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ആകെ 3,072 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധിതരിൽ 30 ശതമാനവും നിസാമുദ്ദീനിലെ മതചടങ്ങിൽ പങ്കെടുത്തവരാണ്. ഇന്ന് 11,182 സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്.
കൊറോണ: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു, മരണം 75 ആയി
10:44 PM Apr 04, 2020 | Deepika.com