മൊ​റ​ട്ടോ​റി​യം: തി​രി​ച്ച​ട​വ് തു​ക​യ്ക്കു എ​സ്ബി​ഐ പ​ലി​ശ ഈ​ടാ​ക്കും

10:15 PM Apr 04, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ മേ​യ് 31 വ​രെ എ​സ്ബി​ഐ​യി​ൽ അ​ട​യ്ക്കേ​ണ്ട വാ​യ്പാ തി​രി​ച്ച​ട​വി​നു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തി​രി​ച്ച​ട​വ് തു​ക​യ്ക്കു പ​ലി​ശ ഈ​ടാ​ക്കു​മെ​ന്ന് എ​സ്ബി​ഐ. വാ​യ്പ​യി​ൽ ബാ​ക്കി നി​ൽ​ക്കു​ന്ന തു​ക​യ്ക്ക് പ​ലി​ശ ഈ​ടാ​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും തി​രി​ച്ച​ട​വ് ന​ട​ത്തു​ന്ന​താ​യി​രി​ക്കും അ​ഭി​കാ​മ്യ​മെ​ന്നും എ​സ്ബി​ഐ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം എ​സ്ബി​ഐ​യി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്തി​രി​ക്കു​ന്ന എ​ല്ലാ വാ​യ്പ​ക്കാ​ർ​ക്കും റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​ശ്വാ​സ പാ​ക്കേ​ജ് ല​ഭി​ക്കും. മൊ​റ​ട്ടോ​റി​യം ല​ഭ്യ​മാ​കു​ന്ന​തി​ന് വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള വ്യ​ക്തി പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല.

എ​ന്നാ​ൽ ഗ​ഡു​ക്ക​ളു​ടെ തി​രി​ച്ച​ട​വി​ലേ​ക്ക് ഓ​ട്ടോ ഡെ​ബി​റ്റ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള വാ​യ്പ​ക്കാ​ർ അ​വ​രു​ടെ നി​ർ​ദേ​ശം മൂ​ന്നു മാ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കു​ന്ന​തി​നാ​യി ബാ​ങ്കി​ന്‍റെ വെ​ബ്സൈ​റ്റി​ൽ(www.sbi.co.in/stopemi) ല​ഭ്യാ​മാ​ക്കി​യി​രി​ക്കു​ന്ന നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ (അ​നു​ബ​ന്ധം 1) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ stopemi.lhotri@sbi.co.in എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണം.

മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ അ​ട​യ്ക്കേ​ണ്ട ത​വ​ണ​ക​ൾ ഇ​തി​ന​കം സേ​വി​ഗ്സ് അ​ക്കൗ​ണ്ടി​ൽ നി​ന്നും ഡെ​ബി​റ്റ് ചെ​യ്യു​ക​യോ വാ​യ്പ​ക്കാ​ർ തി​രി​ച്ച​ട​യ്ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​നു​ബ​ന്ധം 1 പൂ​ർ​ണ​മാ​യും പൂ​രി​പ്പി​ച്ച് ഒ​പ്പി​ട്ട് മേ​ൽ​പ​റ​ഞ്ഞ ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണം. അ​ട​ച്ച തു​ക തി​രി​കെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കും.