ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈന്യം നാല് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. ശനിയാഴ്ച കുൽഗാമിലെ ഖുൽ ബാത്പോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യത്തെ വിവരത്തെ തുടർന്ന് തീവ്രവാദികൾ തങ്ങിയ വീട് സൈന്യം വളയുകയായിരുന്നു.
സൈന്യത്തിന്റെ ആക്രമണത്തിൽ ഈ വീട് തകർന്നു. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ ആദ്യം കൊല്ലപ്പെട്ടു. നാലാമന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ലഭിച്ചത്. എന്നാൽ സുരക്ഷാ സേന സ്ഫോടനത്തിലൂടെയാണ് വീട് തകർത്തതെന്ന് നാട്ടുകാർ പറയുന്നു.
കാഷ്മീരിൽ സൈന്യം നാല് തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു
07:56 PM Apr 04, 2020 | Deepika.com