വീ​ട്ടി​ലെ ലൈ​റ്റ് മാ​ത്രം കെ​ടു​ത്തി​യാ​ൽ മ​തി; ഗ്രി​ഡി​ൽ പ്ര​ശ്നം ഉ​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്രം

06:59 PM Apr 04, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​നു ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ഒ​രു​മി​ച്ച് അ​ണ​യ്ക്കു​ന്ന​ത് പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ഊ​ർ​ജ​മാ​ന്ത്രാ​ല​യം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വ​ന​പ്ര​കാ​രം വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍ ഒ​രു​മി​ച്ച് അ​ണ​യ്ക്കു​മ്പോ​ൾ വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഊ​ർ​ജ​മാ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​രു​മി​ച്ച് വൈ​ദ്യു​തി വി​ള​ക്കു​ള്‍ അ​ണ​യ്ക്കു​ന്ന​ത് ഗ്രി​ഡു​ക​ള്‍ ത​ക​രാ​റി​ലാ​ക്കു​മെ​ന്നും വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത​ര​ത്തി​ൽ വോ​ൾ​ട്ടേ​ജി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ത് തെ​റ്റാ​ണെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ വൈ​ദ്യു​തി ഗ്രി​ഡ് ശ​ക്ത​വും സു​സ്ഥി​ര​വു​മാ​ണ്. വൈ​ദ്യു​തി വ്യ​തി​യാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളും നി​ല​വി​ലു​ണ്ട്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ഒ​മ്പ​ത് മി​നി​ട്ടു നേ​രം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ അ​ണ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. തെ​രു​വ് വി​ള​ക്കു​ക​ൾ, ക​മ്പ്യൂ​ട്ട​റു​ക​ൾ, ടി​വി​ക​ൾ, ഫാ​നു​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, എ​സി​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഓ​ഫ് ചെ​യ്യാ​ൻ പ​റ​യു​ന്നി​ല്ല. വീ​ടു​ക​ളി​ലെ വൈ​ദ്യു​ത വി​ള​ക്കു​ക​ൾ മാ​ത്രം അ​ണ​യ്ക്കു​ക.

ആ​ശു​പ​ത്രി, പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലൊ​ന്നും വി​ള​ക്ക് അ​ണ​യ്ക്കേ​ണ്ട​തി​ല്ല. വീ​ടു​ക​ളി​ലെ വൈ​ദ്യു​ത വി​ള​ക്ക് അ​ണ​യ്ക്കാ​ൻ മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മെ​ന്നും കേ​ന്ദ്രം വി​ശ​ദീ​ക​രി​ക്കു​ന്നു.

ഏ​പ്രി​ൽ അ​ഞ്ചി​നു രാ​ത്രി ഒ​ൻ​പ​തി​ന് ഒ​ൻ​പ​തു മി​നി​റ്റ് എ​ല്ലാ​വ​രും ദീ​പം ത​ളി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ച​ത്. ഈ ​സ​മ​യം വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ൾ അ​ണ​ച്ച​ശേ​ഷം വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലോ വാ​തി​ൽ​ക്ക​ലോ വ​ന്ന് വി​ള​ക്കു​ക​ളോ മെ​ഴു​കു​തി​രി​യോ മൊ​ബൈ​ൽ ഫ്ളാ​ഷ് ലൈ​റ്റോ ടോ ​ർ​ച്ചോ തെ​ളി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ർ​ഥി​ച്ചു.