ലക്നോ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിക്കുകയും പിന്തുണ നൽകുകയും ചെയ്ത് ബിഎസ്പി അധ്യക്ഷ മായാവതിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാവിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് പിന്നാലെ കോവിഡ് കരുതൽ ഫണ്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടുതൽ പരിശോധന ലാബുകളും സുരക്ഷാ കിറ്റുകളും എൻ 95 മാസ്കുകളും കരുതൽ ഫണ്ട് ഉപയോഗിച്ച് നിർമിക്കാനാണ് സർക്കാർ തീരുമാനം.
രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ വെന്റിലേറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്താനും യുപി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ യുപിയിൽ ഇന്ന് 26 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.
മായാവതിക്ക് നന്ദി പറഞ്ഞ് യോഗി
02:12 PM Apr 04, 2020 | Deepika.com