കോ​വി​ഡ്; ഗോ​ഹ​ട്ടി​യി​ൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്യൂ​ട്ട്

01:30 PM Apr 04, 2020 | Deepika.com
ഗോ​ഹ​ട്ടി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്യൂ​ട്ട് ന​ല്‍​കി. ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ്യൂ​ട്ട് ന​ല്‍​കി​യ​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സ്യൂ​ട്ട് ന​ല്‍​കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ഗു​വാ​ഹ​ത്തി പ്ര​സ്‌​ക്ല​ബി​ല്‍ നി​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് 500 പ്രൊ​ട്ട​ക്ഷ​ന്‍ കി​റ്റു​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. N95 മാ​സ്‌​ക്ക്, പോ​ക്ക​റ്റ് സാ​നി​റ്റൈ​സ​ര്‍, സ​ര്‍​ജി​ക്ക​ല്‍ ഹാ​ന്‍​ഡ് ഗ്ലൗ​സ് എ​ന്നി​വ​യും കൂ​ടാ​തെ ഓ​ഫീ​സ് ഉ​പ​യോ​ഗ​ത്തി​നാ​യി 1,000 മി​ല്ലി​യു​ടെ സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന കി​റ്റാ​ണ് ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം ഇ​ന്ത്യ​യി​ല്‍ 3127 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 86 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.