കൊല്ലം: കൊല്ലത്തുനിന്നും 2,500 കിലോ പഴയ മത്സ്യങ്ങൾ പിടികൂടി. പരന്പരാഗത മത്സ്യബന്ധനത്തിന്റെ മറവിൽ വിൽക്കാനെത്തിച്ച മത്സ്യമാണ് പിടികൂടിയത്.
വൈപ്പിനിൽനിന്നും നീണ്ടകരയിലെത്തിച്ച് മത്സ്യം ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങൾ. സംഭവത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിച്ചു.
കൊല്ലത്ത് 2,500 കിലോ പഴയ മത്സ്യങ്ങൾ പിടികൂടി
12:05 PM Apr 04, 2020 | Deepika.com