പത്തനംതിട്ട: 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം. നിസാമുദീനിലെ തബ്ലിഗ് സമ്മേളനത്തിൽ നിന്നെത്തിയ ഏഴ് പേർക്ക് ഉൾപ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്ന 105 പേരുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. അടുത്ത ദിവസങ്ങളിൽ ഇവരുടെ ഫലവും ലഭിക്കും.
പത്തനംതിട്ടയിൽനിന്ന് 25 പേരാണ് നിസാമുദീനിൽ എത്തിയത്. ഇതില്‍ രണ്ടുപേരൊഴികെ എല്ലാവരും തിരികെയെത്തിയിരുന്നു. ഇവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
പത്തനംതിട്ടയിൽ നിസാമുദീനില്‍ നിന്നെത്തിയ ഏഴു പേർക്കുൾപ്പെടെ 75 പേർക്ക് കോവിഡില്ല
11:57 AM Apr 04, 2020 | Deepika.com