രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 478 കേ​സു​ക​ൾ കൂ​ടി

01:45 PM Apr 04, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 478 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 2,547 ആ​യി. 68 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് ഇ​ന്ത്യ​യി​ൽ മ​രി​ച്ച​ത്. 163 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി.

രാ​ജ്യ​ത്തെ 211 ജി​ല്ല​ക​ളി​ലാ​ണ് കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 22ന് ​രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ മാ​ർ​ച്ച് 29 ആ​യ​പ്പോ​ൾ 161 ജി​ല്ല​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്ത് 13 സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രം കൊ​റോ​ണ ഹോ​ട്ട്സ്പോ​ട്ടാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം ലോ​ക​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 59,000 ക​ട​ന്നു. 10,99,603 പേ​ർ​ക്കാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,28,938 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 2,77,475 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ 7,402 പേ​ർ കോവിഡ് ബാധിച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

കൊ​റോ​ണ ബാ​ധി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത് ഇ​റ്റ​ലി​യി​ലാ​ണ്. 14,681 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 1,19,827 പേ​ർ​ക്കാണ് ഇ​റ്റ​ലി​യി​ൽ രോ​ഗം കണ്ടെത്തിയത്. സ്പെ​യി​നി​ൽ 11,198 പേ​രും കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു.