ലോ​ക്ക്ഡൗ​ണി​ൽ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ ഫ്ര​ഞ്ച് പൗ​ര​ന്മാ​ർ മ​ട​ങ്ങി

10:47 AM Apr 04, 2020 | Deepika.com
കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഫ്ര​ഞ്ച് പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് 112 ഫ്ര​ഞ്ച് പൗ​ര​ന്മാ​ർ പാ​രീ​സി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ്ര​ഞ്ച് എം​ബ​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്. ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​മാ​യാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ലു​ള്ള 220 റ​ഷ്യ​ക്കാ​രെ തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി മാ​റ്റി​വ​ച്ചു. റ​ഷ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ഇ​ന്നു രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ഇ​വ​രെ കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു നീ​ക്കം.