ന്യൂഡൽഹി: ഇന്ത്യയിൽ എത്തിയശേഷം മടങ്ങിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്കു കോവിഡ് രോഗബാധയില്ല. ഇവരുടെ പരിശോധനാഫലം നെഗറ്റീവാണ്.
ഇന്ത്യയിൽ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരന്പര ഉപേക്ഷിച്ചത്. പിന്നാലെ താരങ്ങൾ നാട്ടിലേക്കു മടങ്ങി.
ദക്ഷിണാഫ്രിക്കയിലെത്തിയ താരങ്ങൾ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. പിന്നാലെയാണു പരിശോധനാഫലം പുറത്തുവന്നത്.
ക്വാറന്റൈൻ പൂർത്തിയാക്കിയെങ്കിലും രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ച കൂടി താരങ്ങൾ വീടുകളിൽ തന്നെ തുടരും.
ഇന്ത്യയിൽനിന്നു മടങ്ങിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡില്ല
06:02 PM Apr 03, 2020 | Deepika.com