കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചു; എ​മി​രേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് ഇ​ന്ത്യ​യി​ലേ​ക്കി​ല്ല

05:32 PM Apr 03, 2020 | Deepika.com
കൊ​ച്ചി: എ​മി​രേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ട​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കി​ല്ല. ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന​തി​നാ​ൽ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​രി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണി​ത്.

സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ എ​ത്തി യു​എ​ഇ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ർ​ക്ക് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ എ​മി​രേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​പ്രി​ൽ ആ​റി​നാ​ണു സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക.

എ​മി​രേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സ് ആ​റാം തീ​യ​തി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ല്ല. ദു​ബാ​യി​ൽ​നി​ന്ന് ല​ണ്ട​ൻ, പാ​രീ​സ്, ബ്ര​സ്‌​സ​ൽ​സ്, സൂ​റി​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സു​ക​ൾ.

ദു​ബാ​യി​ക്കു പു​റ​ത്തേ​ക്കു യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​മെ​ങ്കി​ലും തി​രി​ച്ചു​വ​രു​ന്ന ഫ്ളൈ​റ്റു​ക​ളി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​കി​ല്ല. സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​സി​ക​ക​ളും മ​റ്റും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.