രാ​ജ്യ​ത്ത് അമ്പ​തോ​ളം ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​വി​ഡ്; ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക

01:46 PM Apr 03, 2020 | Deepika.com
ന്യൂഡ​ൽ​ഹി: രാ​ജ്യ​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ ഇ​ട​യി​ൽ കോ​വി​ഡ് ബാ​ധ കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. അ​മ്പ​തോ​ളം ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

ഡ​ൽ​ഹി​യി​ൽ ത​ന്നെ നാ​ലു ഡോ​ക്ട​ർ​മാ​ർ​ക്ക് വൈ​റ​സ് പി​ടി​പെ​ട്ടി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ത്ര​മ​ല്ല മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം പി​ടി​പെ​ടു​ന്ന​തി​ന്‍റെ വാ​ർ​ത്ത​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്നു​ണ്ട്.

മ​തി​യാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗം ബാ​ധി​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. മാ​സ്ക്കു​ക​ൾ​ക്ക് ഏ​റെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ഒ​പ്പം ഗൗ​ണു​ക​ളും കൈ​യു​റ​ക​ളു​മ​ട​ക്കം രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പ​ല ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മ​ല്ല. പ്ര​തി​കൂ​ല അ​വ​സ്ഥ​യി​ലും ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും.

രാ​ജ്യ​ത്തെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും വേ​ണ്ട​ത്ര സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് എ​യിം​സി​ലെ റ​സി​ഡ​ന്‍റ് ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ് രാ​ജ്കു​മാ​ർ പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ പോ​ലും പ​ല​രും ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും ശ്രീ​നി​വാ​സ് പ​റ​യു​ന്നു.

കൊ​റോ​ണ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ന്നി​ൽനി​ന്നു യു​ദ്ധം ചെ​യ്യു​ന്ന​വ​രാ​ണ് ഡോ​ക്ട​ർ​മാ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും. അ​വ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് രാ​ജ്യം കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണ​മെ​ന്നും നി​ല​വാ​ര​മു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ശ്രീ​നി​വാ​സ് രാ​ജ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.