ബെയ്ജിംഗ്: കോവിഡ് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി ശനിയാഴ്ച ദേശീയ ദുഃഖാചരണമായി ആചരിക്കാന്‍ ചൈന. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലാണ് ഈ തീരുമാനം അറിയിച്ചത്. കോവിഡ് മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.
വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 81,620 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,323 പേര് മരിച്ചു. ഇന്ന് 31 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുബെയില്‍ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും നിരോധിക്കുവാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
ചൈനയിൽ ശനിയാഴ്ച ദുഃഖാചരണം നടത്തും
12:53 PM Apr 03, 2020 | Deepika.com