തിരുവനന്തപുരം: കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവർക്കും ഗൺമാനും സസ്പെൻഷൻ. നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം അവഗണിച്ച് പുറത്തിറങ്ങിയതിനാണ് സസ്പെൻഷൻ.
സിവിൽ പോലീസ് ഓഫീസർ സുജിത്തിനെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണനാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ ചാത്തന്നൂർ എസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മുങ്ങിയതിന് സബ് കളക്ടർ അനുപം മിശ്രയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കൊല്ലം മുൻ സബ് കളക്ടറുടെ ഡ്രൈവർക്കും ഗണ്‍മാനും സസ്പെൻഷൻ
11:12 AM Apr 03, 2020 | Deepika.com