ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരെയും ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെയും ജയിലിലടയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഇത്തരക്കാർക്ക് ഒന്നോ, രണ്ടോ വർഷം തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് രോഗിയുടെ സമ്പർക്ക പട്ടിക തയാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം ആക്രമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.
കൊറോണ: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ ജയിലിലടയ്ക്കണമെന്ന് കേന്ദ്രം
11:02 AM Apr 03, 2020 | Deepika.com