ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ൽനിന്നും 100 കോ​ടി ഡോ​ള​റിന്‍റെ സ​ഹാ​യം

08:55 AM Apr 03, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടാ​ൻ ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യം. 100 കോ​ടി ഡോ​ള​റി​ന്‍റെ ( ഏ​ക​ദേ​ശം 7600 കോ​ടി രൂ​പ) സ​ഹാ​യ​മാ​ണ് ലോ​ക​ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കാ​യി 190 കോ​ടി ഡോ​ള​റി​ന്‍റെ ആ​ദ്യ​ഘ​ട്ട സ​ഹാ​യ​മാ​ണ് ലോ​ക​ബാ​ങ്ക് തു​ട​ങ്ങി​യ​ത്. 25 രാ​ജ്യ​ങ്ങ​ളെ​യാ​ണ് സ​ഹാ​യി​ക്കു​ക. 40 രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ​ത്തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗ നി​ര്‍​ണ​യം, പ​രി​ശോ​ധ​ന, ഐ​സൊ​ലേ​ഷ​ന്‍, ലാ​ബോ​റ​ട്ട​റി തു​ട​ങ്ങി​യ​വ ഒ​രു​ക്കു​ന്ന​തി​നാ​ണ് സ​ഹാ​യം.