ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കെതിരേ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്ത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങൾ സർക്കാർ ശക്തമാക്കുന്പോൾ കോണ്‍ഗ്രസ് നിസാര രാഷ്ട്രീയം കളിക്കുകയാണെന്ന് അമിത്ഷാ വിമർശിച്ചു.
കോൺഗ്രസ് പാർട്ടി ദേശീയ താല്പര്യത്തെ കുറിച്ച് ചിന്തിക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്നിന്ന് പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നൊരുക്കങ്ങൾ കൂടാതെയാണു കേന്ദ്ര സർക്കാർ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമർശത്തിനാണ് ഷായുടെ മറുപടി.
ഏറ്റവും പാവപ്പെട്ടവരും പിന്നോക്കം നിൽക്കുന്നവരുമാണ് ഈ മഹാമാരിയിൽ വലിയ ദുരിതമനുഭവിക്കുന്നത്. ലക്ഷണക്കണക്കിനു മനുഷ്യർ ഇങ്ങനെ 100 കിലോമീറ്റർ ദൂരമൊക്കെ നടക്കുന്ന അവസ്ഥ ഹൃദയഭേദകമാണ്. വിശ്വസനീയമായ ടെസ്റ്റുകൾ വ്യാപിപ്പിക്കുക എന്നതല്ലാതെ കൊറോണയെ നേരിടാൻ മറ്റു വഴികളില്ലെന്നുമാണ് സോണിയ പറഞ്ഞത്.
പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് അമിത്ഷാ
03:15 AM Apr 03, 2020 | Deepika.com