ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ആരോഗ്യ, വാഹന ഇൻഷ്വറൻസുകളുടെ കാലാവധി നീട്ടി.
മാർച്ച് 25നും ഏപ്രിൽ 14നും ഇടയിൽ പുതുക്കേണ്ട ആരോഗ്യ, വാഹന ഇൻഷ്വറൻസുകളുടെ കാലാവധി ഏപ്രിൽ 21 വരെയാണ് നീട്ടിയിരിക്കുന്നത്.
നേരത്തെ വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പുതുക്കേണ്ട തീയതി ജൂണ്‍ 30 വരെ നീട്ടിയിരുന്നു.
ലോക്ക് ഡൗൺ: ആരോഗ്യ, വാഹന ഇൻഷ്വറൻസ് കാലാവധി നീട്ടി
01:01 AM Apr 03, 2020 | Deepika.com