ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം നേരിടാൻ ഇന്ത്യക്ക് കൃത്യമായ നയം ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമ്പത്തിക തകർച്ചയ്ക്കു കൂടി രാജ്യം തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തിൽ താൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതായും രാഹുൽ ട്വിറ്ററിൽ പറഞ്ഞു. സമൂഹത്തിലെ ദരിദ്രരെയും ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെയും സാധ്യമായ എല്ലാ വിധത്തിലും കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദീര്‍ഘകാലത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ രാഹുൽ പങ്കെടുത്തത്. ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ഓഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുൽ പങ്കെടുത്തിരുന്നില്ല. കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.
രാജ്യം സാമ്പത്തിക തകർച്ചയെ കരുതിയിരിക്കണം: രാഹുൽ ഗാന്ധി
10:50 PM Apr 02, 2020 | Deepika.com