ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡൽഹി എയിംസിലെ ഡോക്ടറുടെ ഗർഭിണിയായ ഭാര്യക്കും രോഗം. ഒമ്പത് മാസം ഗർഭിണിയായ യുവതിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
യുവതി ഐസലേഷനിലാണെന്നും പ്രസവം എയിംസിൽ നടക്കുമെന്നും അധികൃതർ അറിയിച്ചു. കൊറോണ മാർഗ നിർദേശങ്ങൾ അനുസരിച്ച് യുവതിയെ ശുശ്രൂഷിക്കുമെന്നും ആശുപത്രിയിൽ തന്നെ പ്രസവം നടത്തുമെന്നും അധികൃതർ പറഞ്ഞു. ഡോക്ടറുടെ കുടുംബാംഗങ്ങളെ എല്ലാവരേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊറോണ സ്ഥിരീകരിച്ച എയിംസിലെ ഡോക്ടറുടെ ഗർഭിണിയായ ഭാര്യക്കും കോവിഡ്
10:29 PM Apr 02, 2020 | Deepika.com