ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം 2000 കടന്നു. വ്യാഴാഴ്ച 235 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 2069 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 53 പേർ മരിച്ചു.
തെലുങ്കാനയിൽ 27 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ തെലുങ്കാനയിൽ രോഗ ബാധിതരുടെ എണ്ണം 154 ആയി. കർണാടകയിൽ 14 പേർക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതർ 124 ആയി. ഡൽഹിയിൽ 141 പുതിയ കേസുകളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 129 ആയി.
ഇന്ത്യയിലും കൊറോണ കുതിക്കുന്നു; രോഗ ബാധിതരുടെ എണ്ണം 2000 കടന്നു
10:19 PM Apr 02, 2020 | Deepika.com