കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​വ​ര്‍ ര​ക്ത​സാ​ക്ഷി​ക​ൾ: ഉ​വൈ​സി

09:53 PM Apr 02, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) മൂ​ലം മ​രി​ക്കു​ന്ന​വ​രെ ര​ക്ത​സാ​ക്ഷി​ക​ളാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും അ​വ​രു​ടെ അ​ന്ത്യ​ക​ര്‍​മ്മ​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​ത്ത​ണ​മെ​ന്നും എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ന്‍ അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി.

കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​വ​ര്‍ ര​ക്ത​സാ​ക്ഷി​ക​ളാ​ണ്. ര​ക്ത​സാ​ക്ഷി​ക​ളെ അ​ട​ക്കം ചെ​യ്യു​ന്ന​തി​ന് ആ​വ​ര​ണം അ​ല്ലെ​ങ്കി​ല്‍ ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മി​ല്ല. ഒ​രാ​ള്‍ ഉ​ട​ന്‍ ത​ന്നെ ജ​നാ​സ ന​മ​സ്‌​കാ​രം ന​ട​ത്തു​ക​യും കു​റ​ച്ചാ​ളു​ക​ള്‍ ചേ​ര്‍​ന്ന് ശ​വ​സം​സ്‌​കാ​രം ന​ട​ത്തു​ക​യും വേ​ണം- ഉ​വൈ​സി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.