ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തടയാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ രാജ്യത്തിനുള്ളിലും രാജ്യാന്തരതലത്തിലും പ്രശംസിക്കപ്പെടുമ്പോൾ കോൺഗ്രസ് നിന്ദ്യമായ രാഷ്ട്രീയം കളിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ദേശീയ താൽപ്പര്യത്തെക്കുറിച്ച് ചിന്തിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
130 കോടി ജനങ്ങള്‍ കോവിഡ്-19 നെ പരാജയപ്പെടുത്താനായി ഒന്നിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നിന്ദ്യമായ രാഷ്ട്രീയം കളിക്കുകയാണ്. രാജ്യതാൽപര്യത്തെ കുറിച്ച് അവര്‍ ചിന്തിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിര്‍ത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു- അമിത് ഷാ കൂട്ടിച്ചേർത്തു.
ആസൂത്രണമില്ലാതെ രാജ്യ വ്യാപകമായി ലോക് ഡൗണ്‍ നടപ്പാക്കിയതിനെ ഇന്ന് ചേർന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഷാ രംഗത്തെത്തിയത്.
മോദി കൊറോണയെ തടയുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നു: അമിത് ഷാ
08:25 PM Apr 02, 2020 | Deepika.com