ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ വിദ്യാർഥി അറസ്റ്റിൽ. പിഎച്ച്ഡി വിദ്യാർഥിയായ മീരാൻ ഹൈദറാണ് അറസ്റ്റിലായത്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണു മീരാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽനിന്നു ഗുണ്ടകളെ സംഘടിപ്പിക്കാനും അക്രമം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങൾ അറിയിക്കാനും മീരാൻ വാട്ട്സ്ആപ്പ് ഉപയോഗിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ആർജെഡി യൂത്ത് വിംഗ് ഡൽഹി യൂണിറ്റ് പ്രസിഡന്റാണ് മീരാൻ. മീരാനെ മോചിപ്പിക്കണമെന്ന് ആർജെഡി ആവശ്യപ്പെട്ടു. പോലീസ് ജനങ്ങളോട് സൗഹാർദപരമായി പെരുമാറണമെന്നും ഭയപ്പെടുത്തരുതെന്നും ആർജെഡി അഭ്യർഥിച്ചു.
ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.
ഡൽഹി കലാപം: ജാമിയ മില്ലിയ വിദ്യാർഥി ഗൂഢാലോചനക്കേസിൽ അറസ്റ്റിൽ
08:10 PM Apr 02, 2020 | Deepika.com