തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ സാധനങ്ങളുടെ അപര്യാപ്തത ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ റേഷൻ സാധനങ്ങൾ കടകളിൽ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില സ്ഥലങ്ങളിൽ റേഷൻ ലഭിക്കാതെ വന്നത് പോർട്ടബിലിറ്റി സംവിധാനത്തിന്റെ പ്രശ്നമാണ്. ഇപ്പോൾ ഏതു റേഷൻ കടകളിൽനിന്നും സാധനം വാങ്ങാം. അതിനാൽ ചില കടകളിൽ അധികംപേർ എത്തിയതാണ് പ്രശ്നത്തിന് കാരണമായത്.
അങ്ങനെ വന്നപ്പോൾ അവിടുത്തെ സാധനങ്ങൾക്ക് ക്ഷാമം വന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതായും ഫലപ്രദമായ ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് റേഷൻ സാധനങ്ങളുടെ അപര്യാപ്തത ഇല്ല: മുഖ്യമന്ത്രി
07:05 PM Apr 02, 2020 | Deepika.com