തിരുവനന്തപുരം: കാസർഗോഡ് രണ്ട് മാധ്യമപ്രവർത്തകരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാധ്യമപ്രവർത്തകരുമായി അടുത്തിടപഴകിയവർ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആവശ്യമായ ഗൗരവത്തോടെയുള്ള നടപടികൾ മാധ്യമസ്ഥാപനങ്ങൾ സ്വീകരിക്കണം. മാധ്യമപ്രവർത്തകർക്ക് രോഗമുണ്ടായാൽ നിരവധി പേരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർഗോഡ് മാധ്യമപ്രവർത്തകരുടെ ബന്ധുക്കൾക്കും കോവിഡ്
06:41 PM Apr 02, 2020 | Deepika.com