അബുദാബി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയില്‍ സൗജന്യ ഇന്റര്‍നെറ്റ് വീഡിയോ, വോയിസ് കോളുകള്‍ അനുവദിച്ച് ഇത്തിസാലാത്ത്. ഏപ്രിൽ മുതൽ രണ്ട് മാസത്തേക്കാണ് ഈ ആനുകൂല്യം.
വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ പ്രിയപ്പെട്ടവരുമായുള്ള അടുപ്പം ഉറപ്പാക്കുന്നതിനാണ് ഈ സൗജന്യം. കമ്പനി സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പുകളിലൂടെ സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ ലഭ്യമാകും. സബ്സ്ക്രൈബ് ചെയ്യാനായി "ICP' എന്ന് ടൈപ്പ് ചെയ്ത് "1012'ലേക്ക് എസ്എംഎസ് അയക്കണമെന്നാണ് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി പറയുന്നത്.
നിലവിൽ ഇന്റര്‍നെറ്റ് കോളിംഗ് പാക്കേജ് ഉപയോഗിക്കുന്നവര്‍ അത് അണ്‍സബ്സ്ക്രൈബ് ചെയ്തതിന് ശേഷം വീണ്ടും സബ്സ്ക്രൈബ് ചെയ്യണം. ഈ പ്ലാനിലൂടെ BOTIM, HiU, Voico UAE, C'Me എന്നീ ആപ്ലിക്കേഷനുകളിലൂടെ വോയിസ്, വീഡിയോ കോളുകൾ ഉപയോഗിക്കാം.
യുഎഇയിൽ രണ്ട് മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് വീഡിയോ, വോയിസ് കോളുകൾ
10:43 AM Apr 02, 2020 | Deepika.com