ഭദ്രക്: ഒഡീഷയിൽ കോവിഡ് വൈറസ് ബാധിച്ചവരെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ. ഒഡീഷയിലെ ഭദ്രകിലാണ് സംഭവം.
അറസ്റ്റിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിച്ചതെന്ന് ഭദ്രക് പോലീസ് പറഞ്ഞു.
കോവിഡ്: ഒഡീഷയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ
10:11 AM Apr 02, 2020 | Deepika.com