കാസർഗോഡ്: സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. കാസർഗോഡ് ഏഴ് പേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. ദുബായിൽനിന്നും എത്തിയവരാണ് ഇവർ. വിദേശത്തുനിന്ന് എത്തിയതിനെ തുടർന്ന് ഇവരുടെ സാന്പിളുകൾ പരിശോധിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തെ അതീഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ എല്ലാവരുടേയും സാന്പിൾ പരിശോധന പ്രായോഗികമല്ല. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാൽ എല്ലാവരേയും പരിശോധിച്ചേക്കും.
സംസ്ഥാനത്ത് 265 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 237 പേരും ചികിത്സയിലാണ്. 1,46,130 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 622 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ്
08:52 AM Apr 02, 2020 | Deepika.com