കോ​വി​ഡ്: ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള ഔദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

10:16 AM Apr 02, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ​യേ​ക്കു​റി​ച്ചു​ള്ള വ​സ്തു​നി​ഷ്ട​മാ​യ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ങ്ങ​ൾ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല​യാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചും മ​റ്റ് വി​വ​ര​ങ്ങ​ളും വ​സ്തു​താ വി​രു​ദ്ധ​മാ​യി പ്ര​ച​രി​ക്കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടുവ​ച്ച​ത്.

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് കേ​ന്ദ്രം വെ​ബ് പോ​ർ​ട്ട​ൽ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നൊ​പ്പം കോ​വി​ഡിനെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ അ​റി​യി​ക്കു​ന്ന​തി​ന് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടും തു​ട​ങ്ങി​യി​രു​ന്നു.