വി​ദേ​ശ​ത്ത് മ​രിച്ച​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി; കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി

07:20 PM Apr 01, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് മ​ര​ണ​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കൊ​റോ​ണ പ്ര​തി​സ​ന്ധി മൂ​ലം വി​ദേ​ശ​ത്ത് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം എ​ത്തി​ക്കാ​ൻ നി​ല​വി​ൽ നി​ർ​വാ​ഹ​മി​ല്ല. യാ​ത്രാ വി​മാ​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണി​ത്.

എ​ന്നാ​ൽ ച​ര​ക്ക് വി​മാ​ന​ങ്ങ​ളി​ൽ‌ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ക. ഇ​ക്കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.